gk

1. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ചെ​റു​കിട ഇ​രു​മ്പു​രു​ക്ക് നിർ​മ്മാ​ണ​ശാ​ല?

പോർ​ട്ട്‌​നോവ
2. ആ​ധു​നിക ഇ​ന്ത്യൻ വ്യ​വ​സാ​യ​ത്തി​ന്റെ പി​താ​വ്?
ജം​ഷ​ഡ് ജി ടാ​റ്റ
3. 1907ൽ ജം​ഷ​ഡ്‌​പൂ​രിൽ ടാ​റ്റ അ​യൺ ആൻ​ഡ് സ്റ്റീൽ ക​മ്പ​നി സ്ഥാ​പി​ച്ച​ത്?
ജം​ഷ​ഡ് ജി ടാ​റ്റ
4. അ​രു​ണാ​ചൽ​പ്ര​ദേ​ശ് രൂ​പീ​കൃ​ത​മായ വർ​ഷം?
1987
5. '​T" ആ​കൃ​തി​യി​ലു​ള്ള സം​സ്ഥാ​നം?
അ​സാം
6. ഇ​ന്ത്യ​യിൽ ആ​ദ്യ​മാ​യി എ​ണ്ണ നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​ത്?
ദി​ഗ്ബോ​യ് (​അ​സാം)
7. ഇ​ന്ത്യ​യു​ടെ ധാ​തു സം​സ്ഥാ​നം ?
ജാർ​ഖ​ണ്ഡ്
8. വ​നാ​ഞ്ചൽ, ആ​ദി​വാ​സി സം​സ്ഥാ​നം എ​ന്നി​ങ്ങ​നെ അ​റി​യ​പ്പെ​ടു​ന്ന​ത്?
ജാർ​ഖ​ണ്ഡ്
9. സാ​ക്ഷ​രത ഏ​റ്റ​വും കു​റ​ഞ്ഞ സം​സ്ഥാ​നം?
ബീഹാർ
10. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ട​ക്കേ​യ​റ്റ​ത്തെ സം​സ്ഥാ​നം?
ജ​മ്മു ആൻ​ഡ് കാ​ശ്മീർ
11. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും തെ​ക്കേ​യ​റ്റ​ത്തെ സം​സ്ഥാ​നം?
ത​മി​ഴ്‌​നാ​ട്
12. ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടിയ അ​ണ​ക്കെ​ട്ട്?
ഹി​രാ​കു​ഡ്
13. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടിയ അ​ണ​ക്കെ​ട്ട്?
തെ​ഹ്‌​‌​രി
14. ഒ​റീ​സ​യു​ടെ ദുഃ​ഖം എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ദി?
മ​ഹാ​ന​ദി
15. അർ​ദ്ധ ഗംഗ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ദി ?
കൃ​ഷ്ണ
16. ഉ​പ​ദ്വീ​പിയ ന​ദി​ക​ളിൽ ഏ​റ്റ​വും നീ​ളം കൂ​ടിയ ന​ദി?
ഗോ​ദാ​വ​രി
17. വൃ​ദ്ധ​ഗംഗ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ദി?
ഗോ​ദാ​വ​രി
18. ദ​ക്ഷി​ണ​ഗംഗ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ദി?
കാ​വേ​രി
19. ഏ​റ്റ​വും നീ​ള​മേ​റിയ അ​ക്ഷാം​ശ​രേ​ഖ?
ഭൂ​മ​ദ്ധ്യ​രേഖ
20. ഭൂ​മ​ദ്ധ്യ​രേ​ഖ​യും ഉ​ത്ത​രാ​യ​ന​രേ​ഖ​യും ക​ട​ന്നു​പോ​കു​ന്ന ഏക രാ​ജ്യം?
ബ്ര​സീൽ
21. ഭൂ​മ​ദ്ധ്യ​രേ​ഖ​യ്ക്ക് അ​ടു​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഇ​ന്ത്യ​യു​ടെ ഭാ​ഗം?
ഇ​ന്ദിര പോ​യി​ന്റ്
22. ഭൂ​മ​ദ്ധ്യ​രേഖ ര​ണ്ടു​ത​വണ മു​റി​ച്ചു​ക​ട​ക്കു​ന്ന ന​ദി?
കോം​ഗോ
23. ദ​ക്ഷി​ണാ​യന രേ​ഖ​യെ ര​ണ്ടു​ത​വണ മു​റി​ച്ചു​ക​ട​ക്കു​ന്ന ന​ദി?
ലിം​പോ​പോ