tiffany

പാരീസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾസ് ട്രംപിന്റെ മകൾ ട്രിഫാനി ട്രംപിനെ വിടാൻ പാപ്പരാസികൾ ഒരുക്കമല്ല. കാമുകൻ ​മൈ​ക്ക​ൾ​ ​ബൊ​ലോ​സിനൊപ്പം കാൻ ഫിലിംഫെസ്റ്റിവലിനെത്തിയ ട്രിഫാനിയുടെ ചിത്രം പകർത്തി അവർ തുടക്കമിട്ടു. മൊണോക്കോയിലെ ആഢംബര കപ്പലിൽ അടിച്ചുപൊളിക്കുന്ന ട്രിഫാനിയുടെയും കാമുകന്റെയും ചിത്രമാണ് ഏറ്റവും ഒടുവിൽ അവർ പുറത്തുവിട്ടത്. ഇളം നീല നിറത്തിലുള്ള വിലയേറിയ നീന്തൽവസ്ത്രമാണ് ട്രിഫാനിയുടെ വേഷം. ശരീരത്തിന്റെ ഉയർച്ച താഴ്ചകളൊക്കെ വ്യക്തം. നീന്തൽവസ്ത്രത്തിനുമേലെ വളരെ നേർത്ത ഗൗൺപോലൊരു വസ്ത്രവും അണിഞ്ഞിട്ടുണ്ട്. ഷോട്സാണ് കാമുകൻ മൈക്കളിന്റെ വേഷം.

ഇരുവരുടെയും കൂട്ടുകാരെന്ന് തോന്നിക്കുന്ന ചിലരെയും ചിത്രത്തിൽ കാണാം. നീന്തൽവസ്ത്രത്തിൽ ട്രിഫാനി ഒരു കൂസലും കൂടാതെ ഇവർക്കുമുന്നിൽ നിൽക്കുകയും കിടക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. കാമുകീ കാമുകന്മാർ ആലിംഗനം ചെയ്യാൻ തയ്യാറെടുക്കുന്നതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

കാമുകനൊപ്പം അവധിക്കാലമാഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഫ്രാൻസിൽ എത്തിയത്. ഉടൻതന്നെ ഇരുവരും ബ്രിട്ടണിലേക്ക് പാേകും. വൻ ബിസിനസുകാരനായ മൈ​ക്ക​ളാണ് അവധി ആഘോഷത്തിന്റെ മുഴുവൻ ചെലവും വഹിക്കുന്നതെന്നാണ് റിപ്പോർട്ട്.

ട്രിഫാനിയും മൈക്കളും പ്രണയത്തിലാണെന്ന് പരസ്യമായ രഹസ്യമാണെങ്കിലും ഇരുവരും കാമറയ്ക്കുമുന്നിൽപ്പെടുന്നത് അപൂർവമാണ്. 2018​-​ൽ​ ​മാ​ൻ​ ​ഹാ​ട്ട​നി​ൽ​ ​വ​ച്ചാ​ണ് ​ഇ​രു​വ​രും​ ​ആ​ദ്യ​മാ​യി​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർമാർക്ക് മുന്നിൽ പെടുന്നത്. .​ ​പ​ക്ഷേ​ ​അ​ന്ന് ​കാ​ര്യ​മാ​യി​ ​ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ ​അതിന്റെ കുറവുതീർക്കുകയാണ് പാപ്പരാസികൾ ഇപ്പോൾ.

ട്രം​പി​ന്റെ​ ​ര​ണ്ടാ​മ​ത്തെ​ ​ഭാ​ര്യ​ ​മാ​ർ​ല​ ​മാ​പ്പി​ൾ​സി​ന്റെ​ ​മ​ക​ളാ​ണ് ​ട്രി​ഫാ​നി.​ നൈ​ജീ​രി​യ​യി​ലും ലണ്ടനിലുമായി ​ ​ബി​സി​ന​സ് ​ന​ട​ത്തു​ക​യാ​ണ് ​മൈ​ക്ക​ൾ.