rajen

നെടുമങ്ങാട്: മരം മുറിക്കുന്നതിനിടെ വീണുപരിക്കേറ്റയാൾ മരിച്ചു. പനയ്‌ക്കോട് മുതിയൻകാവ് പന്നിക്കോണം തടത്തരികത്ത് വീട്ടിൽ പരേതനായ കൃഷ്ണപ്പണിക്കരുടെയും വിശാലാക്ഷി അമ്മയുടെയും മകൻ രാജേന്ദ്രൻ ( 52) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മരം മുറിക്കുമ്പോഴായിരുന്നു വീണത്. ഉടനെ 108 ആംബുലൻസിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. വലിയമല പൊലീസ് കേസെടുത്തു. ഭാര്യ : കോതകുളങ്ങര ശശീന്ദ്രവിലാസത്തിൽ എൻ. ശ്രീധരപ്പണിക്കരുടെയും ഡി.പത്മാവതിയുടെയും മകൾ ജയകുമാരി. സഞ്ചയനം 2 ന് രാവിലെ 8 30 ന് .