വെഞ്ഞാറമൂട്: വൃദ്ധനെ വെയിറ്റിംഗ് ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുള്ളാളം യാക്കുംചിറ തങ്കപ്പൻ ആശാരി (65) യാണ് ചുള്ളാളം അഞ്ചാംകല്ല് വെയിറ്റിംഗ് ഷെ‌ഡിൽ തൂങ്ങി മരിച്ചത്. രാവിലെ ബസ് യാത്രയ് ക്കെത്തിയവരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.ഭാര്യ നേരത്തെ മരിച്ചിരുന്നു.തുടർന്ന് യാക്കുംചിറയിലുള്ള വീട് വിറ്റശേഷം ചുള്ളാളത്തെ ഒരു ലോഡ്ജ് മുറിയിലാണ് തങ്കപ്പൻ ആശാരി താമസിച്ചിരുന്നത്. മകൻ ഷൈജു വിദേശത്തും, മകൾ അമ്പിളി വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പവുമാണ് താമസം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.