crime

ഭാേപ്പാൽ:വിവാഹച്ചടങ്ങിനിടെ കറണ്ടുപോയതിൽ കലിപൂണ്ട് വരന്റെ വീട്ടുകാർ ലൈൻമാന്റെ കൈകൾ വെട്ടി. ഭോപ്പാലിനുസമീപത്തായിരുന്നു സംഭവം. റാംബാബു മാഹുർ എന്ന അമ്പത്താറുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. ശസ്ത്രക്രിയ നടത്തി കൈകൾ തുന്നിച്ചേർത്തിട്ടുണ്ട്.

വിവാഹച്ചടങ്ങുകൾ നടക്കുകയാണെന്നും അതിനാൽ കറണ്ട്പോകാതെ നോക്കണമെന്നും വരന്റെ വീട്ടുകാരും ചില ബന്ധുക്കളും റാംബാബുവിനെ നേരിൽകണ്ട് ആവശ്യപ്പെട്ടിരുന്നു. കറണ്ട് പോകില്ലെന്ന് റാംബാബു ഉറപ്പും നൽകിയിരുന്നു. എന്നാൽ ചടങ്ങുകൾ നടക്കുന്നതിനിടെ മുന്നറിയിപ്പില്ലാതെ കറണ്ട് പോയി. ഇതായിരുന്നു പ്രകോപനത്തിന് കാരണം. ഇരച്ചെത്തിയ ബന്ധുക്കൾ റാംബാബുവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റാംബാബുവിനെ വഴിപോക്കരും സഹപ്രവർത്തകരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അറ്റകുറ്റപ്പണിക്കുവേണ്ടിയാണ് മുന്നറിയിപ്പില്ലാതെ കറണ്ട് കട്ടുചെയ്തത്.