bathing

വാഷിംഗ്ടൺ: റസ്റ്റോറന്റിലെ സിങ്കിൽഹോട്ടൽ ജീവനക്കാരന്റെ കിടിലൻ കുളി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ റസ്റ്റോറന്റിനെതിരെ പ്രതിഷേധം ശക്തമായി. അമേരിക്കയിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റായ വെൻഡിക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇവിടെനിന്ന് ഒരാളും ഭക്ഷണം കഴിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ജീവനക്കാരനായ ഒരാൾ വസ്ത്രം അഴിച്ച് സിങ്കിലെ വെളളത്തിൽ വിശാലമായി കുളിക്കുന്നതാണ് 53 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ ക്ലിപ്പിൽ ഉള്ളത്. മറ്റു ജീവനക്കാർ യുവാവിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചിലർ ജീവനക്കാരന്റെ കുളി മൊബൈലിൽ പകർത്തുകയും ചെയ്തു.

പ്രതിഷേധം ശക്തമായതോടെ സംഭവത്തെക്കുറിച്ചന്വേഷിക്കാൻ റസ്റ്റോറന്റ്അധികൃതർ തീരുമാനിച്ചിട്ടുയ്.

ജീവനക്കാർ ചേർന്നുളള തമാശയായിരുന്നു ഇതെന്നും ജീവനക്കാരനെ ഉടൻ പുറത്താക്കുമെന്നുമാണ് അവർ പറയുന്നത്.