ആറ്റിങ്ങൽ: തോട്ടവാരം വിക്രം സാരാഭായ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വർക്കല ഡോ. അനൂപ് ഇൻസൈറ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അഡ്വ. സി.ജെ.. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ജെ.പി. ശിവദാസ്, ആർ. സുധീർരാജ്, നാരായണൻ തമ്പി, വേണുഗോപാൽ, സുരേഷ്, രാധാകൃഷ്ണൻ, ബാബു, ലീന, സിൻസി തുടങ്ങിയവർ പങ്കെടുത്തു. ഡോ. ഗീതാഞ്ജലി ക്യാമ്പിന് നേതൃത്വം നൽകി.