manilal

വിതുര: വിതുര ആത്മികിരണം ചാരിറ്റബിൾ ട്രസ്റ്റ് വാർഷികസമ്മേളനം വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ നടന്നു.ഡോ.സി.ഉദയകല ഉദ്ഘാടനം ചെയ്തു.ആത്മകിരണം ചെയർമാൻ ജിജി വിതുര അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ശബരിനാഥൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.വിതുര ഗവ. ഹൈസ്‌കൂളിലെ എസ്.പി.സി വിദ്യാർത്ഥികൾക്ക് കർമ്മപുരസ്‌കാരം നൽകി. പത്മശ്രീ ലക്ഷ്മിക്കുട്ടിഅമ്മ, വിതുര രോഹിണികൾചറൽവേദി ചെയർമാൻ പി. വിജയൻനായർ, കേരളകൗമുദി വിതുര ലേഖകൻ കെ .മണിലാൽ, ബിനോയ് വിതുര, സജുക്കുട്ടൻ, മഞ്ജുസ്വർണൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽനാഥ് അലിഖാൻ, അഡ്വ.സി.എസ്.വിദ്യാസാഗർ,അഡ്വ.എൻ. അരവിന്ദാക്ഷൻനായർ, പാലോട് വാസുദേവൻനായർ, ഡോക്ടർ രാജേന്ദ്രൻപിള്ള,ആത്മകിരണം സെക്രട്ടറി വി.ബി.സുഭാഷ്,ജോയിന്റ്‌സെക്രട്ടറി പാർവതി എ.ആർ. എന്നിവർ പങ്കെടുത്തു.സമ്മേളനത്തിന് മുന്നോടിയായി നടന്ന കവിയരങ്ങ് ചായംധർമ്മരാജൻ ഉദ്ഘാടനം ചെയ്തു.ലക്ഷ്മിക്കുട്ടിഅമ്മ,അജിത്പനവിള,കല്ലറദിലീപ്കുമാർ,രവികുമാർകാണി,ഇ.പി.ജലാലുദ്ദീൻമൗലവി,ബാദുഷ,രാജസൂയം,വിശ്വംഭരൻനായർ,പൂവത്തൂർസദാശിവൻ, മല്ലികാവേണുകുമാർ,കുമാരി സന്ധ്യ എസ്.മേമല,കല്ലാർവിക്രമൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.ആത്മകിരണം നടപ്പിലാക്കിയ കാരുണ്യപ്രഭാതകിരണം പദ്ധതിയുടെ ഭാഗമായി വിവിധ സഹായങ്ങൾ നൽകിയ സനു,സുന്ദരേശൻചെട്ടിയാർ,ജാക്‌സൺതോമസ് എന്നിവർക്കും ചടങ്ങിൽ ഉപഹാരം നൽകി.