തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ പി.ജി ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ ഇന്ന് വൈകിട്ട് 5വരെ പ്രവേശനം നേടാമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. എൻട്രൻസ് കമ്മിഷണർ പ്രസിദ്ധീകരിച്ച പുതിയ റാങ്ക് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾക്ക് കോളേജിലെത്തി പ്രവേശനം നേടാം.