kuttykal

തിരുവനന്തപുരം: ദേശീയ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ശിശുക്ഷേമിതി സംഘടിപ്പിക്കുന്ന ദേശീയ സഹവാസക്യാമ്പിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 250ഓളം കുട്ടികൾ തെന്മല ഇക്കോടൂറിസം പദ്ധതി പ്രദേശം സന്ദർശിച്ചു. ക്യാമ്പിന്റെ ഭാഗമായുള്ള ആദ്യ യാത്രയായിരുന്നു ഇന്നലത്തേത്. തെന്മല ഡാമിനോട് ചേർന്ന ലെഷർ പാർക്കിലെ കാട്ടുവഴികളിലൂടെ നടന്നവർ പൂക്കളും മരങ്ങളും കിളികളും ചെടികളും കണ്ടു. കല്ലടയാറിന് കുറുകെയുള്ള തൂക്കുപാലത്തിലൂടെ അവർ നടന്നു. ദേശീയ ശിശുക്ഷേമസമിതി പ്രസിഡന്റ് ഗീഥ സിദ്ധാർത്ഥ, സെക്രട്ടറി ജനറൽ ഭരത് നായിക്, സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ ജി. രാധാകൃഷ്ണൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.കെ. പശുപതി, ആർ. രാജു, തിരുവനന്തപുരം ജില്ലാ ട്രഷറർ ജി.എൽ. അരുൺ ഗോപി, പ്രോഗ്രാം ഓഫീസർ പി. ശശിധരൻ തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി. ക്യാമ്പ് കേന്ദ്രമായ കനക്കുന്നിൽ നിന്ന് രാവിലെ തിരിച്ച് വൈകിട്ട് തിരിച്ചെത്തി. ഇന്ന് ക്യാമ്പ് അംഗങ്ങൾ കഴക്കൂട്ടം മാജിക് പ്ലാനെറ്റ് സന്ദർശിക്കും.