world-cup-cricket
world cup cricket

ലോകകപ്പിൽ ഇന്ന് പാകിസ്ഥാൻ-വെസ്റ്റ് ഇൻഡീസ്

പോരാട്ടം

നോട്ടിംഗ് ഹാം : ലോകകപ്പിൽ ഇന്ന് രണ്ട് പഴയ പ്രതാപികളുടെ പോരാട്ടമാണ്, വെസ്റ്റ് ഇൻഡീസിന്റെയും പാകിസ്ഥാന്റെയും. ഇരുവരും മുൻ ലോകകപ്പ് ജേതാക്കൾ. എന്നാൽ സമീപകാലത്ത് നിരാശാജനകമായ പ്രകടനവും. 1975, 79 ലോകകപ്പുകൾ നേടിയ വിൻഡീസിന് അതൊക്കെ ഒാർമ്മകൾ മാത്രമാണ്. കരീബിയൻ ക്രിക്കറ്റിന്റെ പ്രതാപം ഇപ്പോൾ ട്വന്റി 20 യിൽ മാത്രമാണുള്ളത്. പാകിസ്ഥാനാകട്ടെ 1997 ൽ ലോക ചാമ്പ്യൻമാരായിരുന്നു. അന്ന് പാകിസ്ഥാൻ കപ്പുയർത്തിയ ശേഷം ആദ്യമായിട്ടാണ് ലോകകപ്പിൽ റൗണ്ട് റോബിൻ ലീഗ് ഫോർമാറ്റ് നടപ്പിലാക്കുന്നത്.

. ഏകദിന റാങ്കിംഗിൽ ആറാംസ്ഥാനത്താണെങ്കിലും പാകിസ്ഥാൻ അത്ര മികച്ച നിലവാരത്തിലല്ല.

. ലോകകപ്പിന് തൊട്ടുമുമ്പ് ഇംഗ്ളണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിൽ 4-0ത്തിന് തോറ്റിരുന്നു.

. ഇൗ മത്സരങ്ങളിലെല്ലാം 350 ലേറെ റൺസ് വീതം പാകിസ്ഥാൻ ബൗളിംഗ് നിര വഴങ്ങിയിരുന്നു.

. ബൗളിംഗിന്റെ ഇൗ പിടിപ്പുകേടുതന്നെയാണ് പാകിസ്ഥാൻ ക്യാപ്ടൻ സർഫ്രാസ് അഹമ്മദിന്റെ ഏറ്റവും വലിയ തലവേദന.

. വെറ്ററൻ പേസർമാരായ വഹാബ് റിയാസിനെയും മുഹമ്മദ് ആമിറിനെയും ടീമിൽ ഉൾപ്പെടുത്തിയതും പരിതാപകരമായ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനാണ്.

. ബാറ്റിംഗിൽ ഭഖർ സമാൻ, ബാബർ അസം, ഹാരിസ് സൊഹൈൽ, ഷെയ്ബ് മാലിക് തുടങ്ങിയവരിലാണ് പ്രതീക്ഷ.

. സന്നാഹ മത്സരത്തിനിടെയേറ്റ പരിക്കിൽ നിന്ന് ഇമാം ഉൽഹഖ് മോചിതനായി വരികയാണ്.

. മുഹമ്മദ് ഹഫീസ്, ഇമദ് വാസിം എന്നിവരാണ് പാക് നിരയിലെ ആൾ റൗണ്ടർമാർ.

. ജാസൺ ഹോൾഡർ നയിക്കുന്ന വെസ്റ്റ് ഇൻഡീസ് ടീമിൽ ക്രിസ് ഗെയ്ലിന്റെ സാന്നിദ്ധ്യമാണ് ഏറ്റവും പ്രധാനം.

. തന്റെ അഞ്ചാം ലോകകപ്പിന് ഇറങ്ങുന്ന ഗെയ്ൽ ഇക്കുറി സർവ പ്രഭാവവും പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്.

. ഷായ് ഹോപ്പ്, കാർലോസ് ബ്രാത്ത് വെയ്റ്റ്, ഡാരൻ ബ്രാവോ, ഷിമ്രോൺ ഹെട്‌മേയർ തുടങ്ങിയവരിലാണ് ബാറ്റിംഗ് പ്രതീക്ഷകൾ.

. പേസർമാരായി ഷാനോൺ ഗബ്രിയേൽ, ഷെൽഡൺ കോട്രെൽ, ഫാബിയൻ അലൻ, ഒപ്പാനേ തോമസ് തുടങ്ങിയവരുണ്ട്.

. ന്യൂസിലൻഡിനെതിരായ സന്നാഹമത്സരത്തിൽ വിൻഡീസ് 421 റൺസടിച്ചിരുന്നു.

ടി.വി. ലൈവ് : വൈകിട്ട് 3 മുതൽ സ്റ്റാർ സ്പോർട്സിൽ