തിരുവനന്തപുരം: പൊലീസിലെ ആറ് എസ്.പിമാർ ഇന്ന് വിരമിക്കും. സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി തൃശൂർ മേഖല എസ്.പി എം.കെ.പുഷ്‌കരൻ, പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്റീവൻസ്
വിഭാഗം എ.ഐ.ജി പി. അശോക് കുമാർ, കോഴിക്കോട് ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് എസ്.പി സുനിൽബാബു.പി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഇന്റലിജൻസ് വിഭാഗം എസ്.പി ഷറഫുദ്ദീൻ, സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി എറണാകുളം മേഖല എസ്.പി കെ.വി.വിജയൻ, കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി രാജീവ്.പി.ബി എന്നിവരാണ് ഇന്നലെ വിരമിച്ചത്. ഇവർക്കും എക്‌സൈസ് കമ്മിഷണറേറ്റ് വിജിലൻസ് ഓഫീസർ റ്റി. രാമചന്ദ്രൻ, പൊലീസ് ആസ്ഥാനത്തെ മാനേജർ ബി.കൃഷ്ണകുമാർ, പൊലീസ് ആസ്ഥാനത്തെ ഡ്യൂട്ടി ഓഫീസർ രാജേന്ദ്രൻ നായർ.ബി എന്നിവർക്കും പൊലീസ് ആസ്ഥാനത്ത് ഇന്നലെ യാത്രഅയപ്പ് നൽകി. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മുഖ്യാതിഥിയായിരുന്നു. ഉദ്യോഗസ്ഥർക്ക് അദ്ദേഹം ഉപഹാരം സമ്മാനിച്ചു. ഇവർക്ക് പുറമേ തിരുവനന്തപുരം മേഖല സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി എസ്.പി രാജൻ.ഡി, കൊച്ചി സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി കമൻഡാന്റ് ജി.ചന്ദ്രമോഹൻ, തിരുവനന്തപുരം സിറ്റി ആംഡ് റിസർവ് കമൻഡാന്റ് റ്റി.കെ.സാഗുൽ എന്നിവരും ഇന്ന് സർവീസിൽനിന്ന് വിരമിക്കും.