world-cup-cricket
world cup cricket

ലോകകപ്പിന്റെ ആദ്യ ഒാവർ എറിയുന്ന

ആദ്യ സ്പിന്നർ

ഒാവൽ : ഇംഗ്ളണ്ടിനെതിരായ മത്സരത്തിൽ ആദ്യ ഒാവർ ബൗൾ ചെയ്യാൻ ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ഫാഫ് ഡുപ്ളെസി വെറ്ററൻ സ്പിന്നർ ഇമ്രാൻ താഹിറിനെ പന്തേൽപ്പിക്കുമ്പോൾ അതൊരു ചരിത്രപ്പിറവിയായിരുന്നു.

ഒരു ലോകകപ്പിന്റെ ആദ്യ ഒാവർ എറിയുന്ന ആദ്യ സ്പിൻ ബൗളറായാണ് 40 കാരനായ ഇമ്രാൻ തഹിർ ഇന്നലെ ചരിത്രത്തിൽ ഇടം നേടിയത്. താൻ എറിഞ്ഞ രണ്ടാം പന്തിൽത്തന്നെ താഹിർ വിക്കറ്റ് നേടുകയും ചെയ്തു. ജോണി ബെയർ സ്റ്റോയെ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിന്റെ കൈയിലെത്തിക്കുകയായിരുന്നു താഹിർ. മത്സരത്തിൽ 10 ഒാവറിൽ 61 റൺസ് വഴങ്ങിയ താഹിർ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ 26 വിക്കറ്റുകൾ നേടി ടോപ് വിക്കറ്റ് ടേക്കറായത് താഹിറാണ്.

. മുൻ ഇന്ത്യൻ പേസർ മദൻ ലാലാണ് ആദ്യ ലോകകപ്പിലെ (1975) ആദ്യ പന്തെറിഞ്ഞത്.

, 1979 ലോകകപ്പിലെ ആദ്യ ഒാവർ എറിഞ്ഞത് വിൻഡീസ് പേസർ ആൻഡി റോബർട്ട്സാണ്.

. 1983ൽ ന്യൂസിലാൻഡിന്റെ റിച്ചാർഡ് ഹാഡ്‌ലി

1987 ൽ ശ്രീലങ്കൻ പേസർ വിനോദൻ ജോണിന്റെ അവസരം.

. 1992 ൽ ആസ്ട്രേലിയൻ പേസർ ക്രെയ്‌ഗ് മക്‌ഡർമോട്ട് ബൗളിംഗ് ഒാപ്പൺ ചെയ്തു.

. 1996 ൽ ഇംഗ്ളണ്ടിന്റെ ഡൊമിനിക് കോർക്ക് ഒാപ്പണറായി.

. 1999 ൽ ഇംഗ്ളണ്ടിന്റെ ഡാരൻ ഗഫ് ആദ്യ പന്തെറിഞ്ഞു.

. 2003 ൽ ദക്ഷിണാഫ്രിക്കയുടെ ഷോൺ പൊള്ളോക്കും 2007 ൽ പാകിസ്ഥാന്റെ ഉമർഗുല്ലും 2011 ൽ ബംഗ്ളാദേശിന്റെ

ഷഫിയുൽ

ഇസ്ളാമും ആദ്യ ഒാവറുകൾ എറിഞ്ഞു.

. 2011 ൽ ഇന്ത്യയ്ക്കെതിരെ ഫൈനലിൽ അവസാന ഒാവർ എറിഞ്ഞ ലങ്കൻ പേസർ നുവാൻ കുലശേഖരയാണ് 2015 ലോകകപ്പിൽ ആദ്യ ഒാവർ എറിഞ്ഞത്.