അൽമാട്ടി : കസാഖിസ്ഥാനിൽ നടന്ന അണ്ടർ-20 യൂറേഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് അഞ്ച് സ്വർണവും മൂന്ന് വെള്ളിയും ലഭിച്ചു. മലയാളി താരങ്ങളായ അബ്ദുറസാഖ്, പ്രസില്ല ഡാനിയേൽ എന്നിവരടങ്ങിയ ടീം 4 x 400 മീറ്റർ മിക്സഡ് റിലേയിൽ സ്വർണം നേടി. അബ്ദു റസാഖിന് വ്യക്തിഗത 400 മീറ്ററിലും പ്രസില്ലയ്ക്ക് 800 മീറ്ററിലും വെള്ളിയും ലഭിച്ചു.
ആറുപേരെകൂടി
ഒഴിവാക്കി ഇഗോർ
ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പരിശീലന ക്യാമ്പിൽനിന്ന് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ആറുപേരെകൂടി ഒഴിവാക്കി. ഇതോടെ ക്യാമ്പിലെ അംഗസംഖ്യ 37 ൽനിന്ന് 25 ആയിചുരുങ്ങി. മലയാളിതാരങ്ങളായ സഹൽ അബ്ദു സമദും ജോബി ജസ്റ്റിനും ക്യാമ്പിൽ തുടരുകയാണ്.
റിങ്കു സിംഗിന്
വിലക്ക്
ന്യൂഡൽഹി : ഉത്തർ പ്രദേശിന്റെ ഇടം കയ്യൻ ബാറ്റ്സ്മാൻ റിങ്കു സിംഗിനെ അബുദാബിയിൽ നടന്ന അംഗീകാരമില്ലാത്ത ട്വന്റി 20 ടൂർണമെന്റിൽ പങ്കെടുത്തതിന്റെ പേരിൽ ബി.സി.സി ഐ മൂന്ന് മാസത്തേക്ക് വിലക്കി.