കിളിമാനൂർ:വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷവും പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച് നിരാലംബയായ രാജമ്മയ്ക്കും ബിന്ദുവിനും നൽകിയ സ്നേഹവീടിന്റെ താക്കോൽദാനവും വാലഞ്ചേരി ഐരുമൂല ക്ഷേത്രട്രസ്റ്റ് ആഡിറ്റോറിയത്തിൽ നടന്നു. താക്കോൽദാനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എയും നിർവഹിച്ചു.അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കർഷക അവാർഡുദാനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷ്മി അമ്മാളും വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനസഹായ വിതരണവും സി.ഐ മുഹമ്മദ് ഷാഫിയും നിർവഹിച്ചു.സ്നേഹവീട് കോൺട്രാക്ടർ പ്രദീപ്, കൺവീനർ എസ്.വിപിൻ, നേതൃത്വം വഹിച്ച പ്രസിഡന്റ് മോഹൻ വാലഞ്ചേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഉപഹാരം നൽകി.ഫ്രാക്ക് ജനറൽ സെക്രട്ടറി ടി.ചന്ദ്രബാബു മുഖ്യ പ്രഭാഷണവും ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി.എസ്.റജി, ബീനാ വേണുഗോപാൽ, ഫ്രാക്ക് ട്രഷറർ ജി.ചന്ദബാബു എന്നിവർ സംസാരിച്ചു.അസോസിയേഷൻ ജനറൽ സെക്രട്ടറി സ്വാഗതവും ബി.പി.ശെൽവകുമാർ അനുശോചനവും സെക്രട്ടറി എസ്.വിപിൻ റിപ്പോർട്ടും വൈസ് പ്രസിഡന്റ് പ്രഫ.എം.എം.ഇല്യാസ് നന്ദിയും പറഞ്ഞു.