വിതുര: ഫെഡറേഷൻ ഒഫ് റസിഡന്റ്‌സ് അസോസിയേഷൻ വിതുര മേഖലയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിതുര തൊളിക്കോട് പഞ്ചായത്ത് പ്രദേശങ്ങളിലെ വിദ്യാർത്ഥികളെയും രക്ഷകർത്തകളെയും വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പുരസ്‌കാര സന്ധ്യയിൽ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു.പുരസ്‌കാരസന്ധ്യ കെ.എസ്. ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അറപ്പുരയിൽ ജി. ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു.ഫെഡറേഷൻ ഒഫ് റസിഡന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സതീഷ്‌കുമാർ, വിതുര ഗ്രാമപഞ്ചായത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,സി.എസ്.വിദ്യാസാഗർ, രോഹിണി കൾചറൽവേദി പ്രസിഡന്റ് പി.വിജയൻ നായർ, എസ്.സതീഷ്ചന്ദ്രൻ നായർ, മണ്ണറ വിജയൻ,ടി.വി.പുഷ്‌ക്കരൻ നായർ, മാങ്കാട് സുകുമാരൻ, പൊൻപാറ സതീശൻ, ഇ.എം നസിർ,വിതുര ജനാർദ്ദനൻ, എം.കെ.വിജയരാജൻ,സോമശേഖരൻ,കൃഷ്ണപിള്ള,പി.മധുകുമാർ, ജയമോഹനൻ നായർ,എം.എ ബേക്കർ മുരുകേശൻ എന്നിവർ സംസാരിച്ചു.വിതുരയിലെ മുതിർന്ന അദ്ധ്യാപകൻ കൃഷ്ണപിള്ളയെ ആദരിച്ചു.