nada

കിളിമാനൂർ: നടപ്പാത നിർമ്മാണം വൈകിയതോടെ കാൽനടയാത്രക്കാരും കച്ചവടക്കാരും ദുരിതത്തിൽ. സംസ്ഥാന പാതയിലെ കിളിമാനൂരിലെ നടപ്പാത നിർമ്മാണവും സുരക്ഷാവേലി നിർമ്മാണവുമാണ് ഒച്ചിഴയുന്ന വേഗത്തിൽ നടക്കുന്നത്. റോഡരികിലെ ഓടകളിലെ സ്ലാബുകൾ മാറ്റിയിട്ടും, റോഡിന്റെ വശങ്ങൾ കുഴിച്ചുമുള്ള പണി കച്ചവടക്കാരെയും കാൽനടയാത്രക്കാരെയും ഒരു പോലെ ബുദ്ധിമുട്ടിലാക്കുന്നു.

സംസ്ഥാന പാതയിൽ നിരവധി അപകടങ്ങൾ പതിവാകുന്ന ഈ പ്രദേശത്ത് നടപ്പാത അത്യാവശ്യമായിരുന്നു. ഈ അടുത്തിടെ നടന്ന അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരിൽ ഏറെയും റോഡരികിൽ നടന്നു പോയവർ ആയിരുന്നു. എത്രയും വേഗം നടപ്പാത നിർമാണവും,സുരക്ഷാവേലി നിർമാണവും പുർത്തിയാക്കണം എന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.