v-muraleedharan

തിരുവനന്തപുരം: വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം സാദ്ധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു.

കേന്ദ്ര വിദേശകാര്യ-പാർലമെന്ററി സഹമന്ത്രിയായി നിയമിതനായ വി. മുരളീധരനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമത്തിൽ കേന്ദ്ര സഹമന്ത്രിയുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.