tv-r

അരൂർ: ലോക സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കാക്കത്തുരുത്ത് ദ്വീപിന്റെ ടൂറിസം വികസനത്തിന് സാദ്ധ്യതയേറി. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം നേതൃത്വത്തിൽ ഹോട്ടൽ, ലോഡ്ജിംഗ്, ഹൗസ് ബോട്ട്, ആയുർവേദ പഞ്ചകർമ കേന്ദ്രം ഉൾപ്പെടെയുള്ള ടൂറിസം പാക്കേജാണ് നടപ്പാക്കുന്നത്.

ഒന്നര കോടി രൂപ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതി നടപിലാക്കാൻ ആദ്യഘട്ടം 20 ലക്ഷം രൂപ സഹകരണ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് നിർമ്മിച്ച ശിക്കാര വഞ്ചിയുടെ പണികൾ അവസാന ഘട്ടത്തിലാണ്. കാക്കത്തുരുത്തിലെ വികസന സാ
ദ്ധ്യതകൾ പരിശോധിക്കാൻ വകുപ്പ് ഉന്നത അധികൃതർ താമസിയാതെ സ്ഥലം സന്ദർശിക്കും. 15 നു മുൻപ് ശിക്കാര വള്ളം നീറ്റിലിറക്കാൻ കഴിയുമെന്ന് സംഘം പ്രസിഡന്റ് കല്ലുങ്കൽ ദിവാകരൻ, സെക്രട്ടറി കെ.എം.കുഞ്ഞുമോൻ എന്നിവർ പറഞ്ഞു. കുമ്പളങ്ങി ടുറിസം വില്ലേജിനു സമീപമുള്ള 6 ഏക്കർ 63 സെന്റ് സ്ഥലത്ത് ഹോട്ടൽ, ലോഡ്ജിംഗ്, ഹട്ടുകൾ എന്നിവ നിർമ്മിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.