vallikunnam

വള്ളികുന്നം: വളളികുന്നത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലന്ന് ആരോപിച്ചു യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് പടിക്കൽ കുടങ്ങൾ കമഴ്ത്തി ഉപരോധിച്ചു. ഇന്നലെ രാവിലെ 10 ന് തുടങ്ങിയ ഉപരോധം യു.ഡി.എഫ് അംഗങ്ങളും സെക്രട്ടറിയുമായുള്ള ചർച്ചയെ തുടർന്ന് ജൂൺ നാലിന് കമ്മിറ്റി വിളിക്കാമെന്ന ഉറപ്പിൽ ഉച്ചയ്ക്ക് ഒന്നോടെ അവസാനിപ്പിക്കുകയായിരുന്നു.

വള്ളികുന്നത്ത് ടാങ്കറിൽ എത്തിക്കുന്ന കുടിവെള്ളം ഭാഗികമാണെന്നും വാർഡുകളിലെ ഉൾപ്രദേശങ്ങളിൽ റവന്യു അധികൃതരുടെ നേതൃത്വത്തിലുള്ള കുടിവെളള വിതരണം നിലച്ചെന്നും ഇവർ ആരോപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അസുഖത്തെത്തുടർന്ന് അവധിയിലായിരിക്കെ, ഭരണ സ്തംഭനം ഉണ്ടാക്കുംവിധം പഞ്ചായത്ത് പ്രസിഡൻറ് രാജിവച്ചത് ജനവഞ്ചനയാണന്നും യു.ഡി.എഫ് ആരോപിച്ചു. ജി.രാജീവ് കുമാർ, സി.പ്രകാശ്, എസ്.ലതിക, കെ. സുമ, സി അനിത, അമ്പിളി, കുമാരിയമ്മ എന്നിവർ നേതൃത്വം നൽകി.