കായംകുളം: കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. പുല്ലുകുളങ്ങര അദ്വൈതിൽ സതീഷിന്റെ മകൻ അനന്തു (22) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 9.30 ഓടെ ദേശീയപാതയിൽ രാമപുരത്തിനു സമീപമായിരുന്നു അപകടം.ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ബസ് എതിരെ വന്ന അനന്തുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചു വീണ അനന്തുവിനെ ഉടൻ ഹരിപ്പാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഓവർടേക്കിംഗുമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പത്തിയൂർക്കാലായിലെ ബന്ധുവീട്ടിലാണ് അനന്തു താമസിച്ചിരുന്നത്.പരേതയായ പ്രസന്നയാണ് അനന്തുവിന്റെ മാതാവ്.