min


കുട്ടനാട്: കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസിൽ പ്രത്യേക സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറുടെ കൈയിൽ നിന്നു കണക്കിൽപ്പെടാത്ത 700 രൂപ പിടിച്ചെടുത്തു. ഇന്നലെ രാവിലെ 11.30 ഓടെ ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മേൽനടപടികൾ സ്വീകരിച്ചു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇനി സെക്രട്ടേറിയേറ്റിൽ നിന്നാണ് തുടർ നടപടികൾ ഉണ്ടാകേണ്ടത്. ഡെപ്യൂട്ടി സെക്രട്ടറി പി.ടി. ഗിരീഷൻ, സെക്ഷൻ ആഫീസർ എസ്. അഭിലാഷ്, അസിസ്റ്റൻറ് സെക്ഷൻ ആഫീസർ എസ്. സാബുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.