march

ചാരുംമൂട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൂറനാട് സബ് ട്രഷറിയ്ക്ക് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് വി എസ് എം ബഷീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ് രാജൻ , പി എം ഷെരീഫ് , ടി.മന്മഥൻ , എൻ കൃഷ്ണൻ , പാത്തുമുത്ത് , എൻ ബാലകൃഷ്ണപിള്ള , കെ ആർ സുധാകരൻ നായർ , മുഹമ്മദ് ഹനീഫ , സുരേന്ദ്രൻ പിള്ള , എൻ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.