ഹരിപ്പാട്: എസ്.എൻ.ഡി.പി.യോഗം കാർത്തികപ്പള്ളി യൂണിയനിലെ തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് സ്വാമി ശാശ്വതീകാനന്ദ സ്മാരക 4540ാം നമ്പർ ശാഖയിൽ ഉന്നത വിജയം നേടിയ അഞ്ജന സുരേഷ്, നിള സേനൻ എന്നിവരെ അനുമോദിച്ചു. പഠനോപകരണവിതരണം യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ പ്രൊഫ.സി.എം.ലോഹിതൻ, ഡോ.ബി.സുരേഷ്‌കുമാർ, സി.സുഭാഷ്, യൂണിയൻ കൗൺസിലർമാരായ പൂപ്പള്ളി മുരളി, പി.ശ്രീധരൻ, ടി.മുരളി, ശാഖ പ്രസിഡന്റ് രതികുമാർ, സെക്രട്ടറി ഷീബ തൃക്കുന്നപ്പുഴ, പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി , യൂണിയൻ കമ്മിറ്റിയംഗം ഡി.റെജി കുമാർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ എൻ.സുബാഷ് ബാബു, വലിയപറമ്പ് 261 ാം നമ്പർ ശാഖ പ്രസിഡന്റ് ജി.സേനപ്പൻ എന്നിവർ പങ്കെടുത്തു.