a

മാവേലിക്കര: മൂന്നാംകുറ്റി ഗായത്രി സെൻട്രൽ സ്കൂളിലെ പ്രവേശനോത്സവത്തിന് തുടക്കമായത് റഷിദീന്റെ ഗ്രഹപ്രവേശന ചടങ്ങോടെ. സ്കൂളിലെ 'അഭയ ഗായത്രി' പദ്ധതിപ്രകാരം നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം പുതിയ അദ്ധ്യയന വർഷത്തിലെ ആദ്യ ചടങ്ങിൽ നടത്തിയപ്പോൾ, വീടെന്ന സ്വപ്നമാണ് റഷീദിന് സഫലമായത്.

സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് അഭയ ഗായത്രി പദ്ധതിപ്രകാരം നിർമ്മിച്ച് നൽകുന്ന മൂന്നാമത്തെ വീടിന്റെ താക്കോൽദാനമാണ് പ്രവേശനോത്സവ ചടങ്ങിൽ നടന്നത്. ഇലിപ്പക്കുളം രാമച്ചിനേത്ത് റഷിദീനാണ് വീട് സ്വന്തമായത്. താക്കോൽദാനം ഗായത്രി എഡ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ ഫാ.റോയ് ജോർജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.വി.വാസുദേവൻ താക്കോൽ ഏറ്റുവാങ്ങി. ട്രസ്റ്റ് ചെയർമാൻ സി.ഷാജി അദ്ധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ജ്യോതികുമാർ, നികേഷ് തമ്പി, വാർഡ് അംഗം ഉഷ തമ്പി, മുൻ പ്രസിഡന്റ് എ.എം. ഹാഷിർ, ട്രസ്റ്റ് ജനറൽ സെക്രട്ടറി സി.ജയസിംഗ്, ട്രഷറർ ജി.ഉണ്ണിക്കൃഷ്ണപിള്ള, പ്രിൻസിപ്പൽ ലീന ശങ്കർ, വിദ്യാമന്ദിർ ഡയറക്ടർ സി.എസ്. നാരായണൻ, സ്കൂൾ കോ-ഓർഡിനേറ്റർ ആഷ്ന രാജൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഡോ.പി.വിനോദ്, ഡോ.അനിൽകുമാർ, ഡോ.സോണിയ സുരേഷ് എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥിനി ഗൗരി വിനോദ് സ്വാഗതവും സ്കൂൾ ഹെഡ് ബോയ് നയൻ സുരേഷ് നന്ദിയും പറഞ്ഞു.

ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളെയും പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും അനുമോദിച്ചു. ഗായത്രി വിദ്യാമന്ദിർ അങ്കണത്തിൽ നിന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആനയിച്ചത്. സ്കൂൾ വൈസ് ചെയർമാൻ ഫാ.റോയ് ജോർജ് ഭദ്രദീപം കൊളുത്തി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. പുതിയ അദ്ധ്യയന വർഷവും അഭയ ഗായത്രി പദ്ധതിപ്രകാരം വീട് നിർമ്മിച്ചു നൽകും. ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിലെ വീടില്ലാത്തവരെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് അധികൃതരാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതെന്നും ചെയർമാൻ സി.ഷാജി അറിയിച്ചു.