child

കായംകുളം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിക്ക് സൂര്യതാപമേറ്റു. പത്തിയൂർക്കാല തുരുത്തിത്തറയിൽ സുനിൽകുമാറിന്റെ മകൾ അക്ഷരയ്ക്കാണ് ഇന്നലെ രാവിലെ പത്തു മണിയോടെ പുറംഭാഗത്ത് പൊള്ളലേറ്റത്. പത്തിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ശേഷം കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.