ambalapuzha-news

അമ്പലപ്പുഴ: പറവൂരിലെ തട്ടുകടയിലെത്തിയ സംഘം മദ്യപിക്കാൻ ഗ്ളാസ് നൽകിയില്ലെന്ന പേരിൽ കടയുടമയെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. പുന്നപ്ര പതിനൊന്നാം വാർഡ് പനയ്ക്കൽ വീട്ടിൽ ആന്റപ്പൻ (ബിപിൻ-23), പുന്നപ്ര വടക്കേയറ്റത്ത് വീട്ടിൽ മൈബു (തോമസ് കുട്ടി-25), പുന്നപ്ര തെക്കു പഞ്ചായത്ത് പതിനാറാം വാർഡ് ജോയൽ (ജോൺസൺ-21) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു