കായംകുളം: കായംകുളം കുറ്റിത്തെരുവിൽ പ്രധാനമന്ത്രി സരേന്ദ്രമോദിയുടെ കട്ടൗട്ടിന്റെ ചൂണ്ടുവിരൽ ഒടിച്ച നിലയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബി.ജെ.പി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി. സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മോദിയുടെ സത്യപ്രതിജ്ഞ യോടനുബന്ധിച്ച് ആയിരുന്നു 12 അടിയോളം ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.