kur

കുട്ടനാട്.പൗരോഹിത്യവജ്ര ജൂബിലിയാഘോഷിക്കുന്ന ചിറയിൽ എം.എ.കുറിയാക്കോസ് കോർ എപ്പിസ്കോപ്പായ്ക്ക് വെളിയനാട് സെൻറ് മേരീസ് ബെത്‌ലഹേം ക്നാനായ പള്ളിയിൽ നൽകിയ ആദരം ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു.ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർസേവേറിയോസ് വലിയ മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു.കുറിയാക്കോസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത,കുറിയാക്കോസ് മോർ ഇവാനിയോസ് മെത്രാപ്പൊലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.സമുദായ സെക്രട്ടറി ടി.ഒ.എബ്രഹാം തോട്ടത്തിൽ,വെളിയനാട് പഞ്ചായത്ത് പ്രസിഡൻറ് സാബു തോട്ടുങ്കൽ,ബ്ലോക്ക് പഞ്ചായത്തംഗം ഷേർളി ജോർജ്,സഭാ സെക്രട്ടറി ജിനു സഖറിയ തുടങ്ങിയവർ സംസാരിച്ചു.ഡോ.ജെയിംസ് ജേക്കബ് തോട്ടത്തിൽ ഉപഹാരസമർപ്പണം നടത്തി.പള്ളി വികാരി ഫാ.ജേക്കബ് കല്ലുകളം സ്വാഗതവും ട്രസ്റ്റി എബ്രഹാം ജെയിംസ് ചന്ദ്രത്തുവാക്കൽ നന്ദിയും പറഞ്ഞു.