sndp


ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം പേരൂർകാരാഴ്മ 270-ാം നമ്പർ ശാഖ യൂത്ത് മൂവ്‌മെന്റ് നേതൃത്വത്തിൽ സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസിന് തുടക്കമായി. ശ്രീരാമകൃഷ്ണാണാശ്രമം അദ്ധ്യക്ഷൻ സ്വാമി ഭുവനാത്മാനന്ദ മഹരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ജയസൂര്യൻ വ്യക്തിത്വ വികസന സെമിനാർ നയിച്ചു. എസ്.എൻ ട്രസ്റ്റ് അംഗം ബി. സത്യപാൽ അദ്ധ്യക്ഷനായി. വൈകിട്ട് 4ന് നടന്ന പഠനോപകരണ വിതരണവും അവാർഡ് ദാനവും ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ. വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി എം.പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. അനിൽ രാജ്, താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഗീത, വാർഡ് മെമ്പർ ടി. സജീവ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനീത് വിജയൻ, ശാഖാ വൈസ് പ്രസിഡന്റ് പീയുഷ് ചാരുംമൂട്, വനിതാ സംഘം രക്ഷാധികാരി ഈശ്വരിയമ്മ സോമൻ, വനിതാസംഘം പ്രസിഡൻറ് അജിത, സെക്രട്ടറി അമ്പിളി, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അഭിഷേക് സത്യൻ, സെക്രട്ടറി ജിത്തു രാജീവ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എ. കാർത്തികേയൻ സ്വാഗതവും, യൂണിയൻ കമ്മിറ്റിയംഗം ജഗദീശൻ നന്ദിയും പറഞ്ഞു.