മാന്നാർ: ചെറിയനാട് ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് നെടുവരംകോട് തടത്തിൽ സുരേഷ് ഭവനിൽ പരേതനായ പുരുഷന്റെയും പൊടിയമ്മയുടെയും മകൻ സന്തോഷ് കുമാറിനെ ഏപ്രിൽ 28 മുതൽ ചെറുകോൽ ശുഭാനന്ദ ആശ്രമത്തിൽ നിന്നു കാണാതായെന്നു പരാതി. പൊലീസിൽ അന്നുതന്നെ പരാതി നൽകിയിട്ടും ഫലമുണ്ടാവാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിലിനു രൂപം നൽകി. പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള സമരപരിപാടികൾക്കു രൂപം നൽകാനും തീരുമാനമായി.