ചേർത്തല: കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചദിന മഹാഗണപതി സത്രത്തിന്റെ സംഘാടക സമിതി ഓഫീസ് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. തങ്കിക്കവല ശക്തി വിനായക ക്ഷേത്രാങ്കണത്തിൽ നടന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ പി.എസ്.രാജീവ് അദ്ധ്യക്ഷത വഹിച്ചു. രാജീവ് ആലുങ്കൽ, എൻ.രാമദാസ്, പി.ഡി.ഗഗാറിൻ,കെ.ഡി.ജയരാജ്, കെ.ഷാജി,മാനോജ് മാവുങ്കൽ, പി.ജി.സദാനന്ദൻ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 1 മുതൽ 5 വരെ പള്ളിക്കൽ സുനിലിന്റെ മുഖ്യകാർമ്മികത്വത്തിലാണ് മഹാഗണേശ സത്രം നടക്കുന്നത്.