tree
റോഡിലേക്കു വീണ മരം ഫയർഫോഴ്സ് നീക്കം ചെയ്യുന്നു.

ചാരുംമൂട്: നൂറനാട് പത്താംമൈൽ - പന്തളം റോഡിൽ രണ്ടു തുണ്ടിൽ ജംഗ്ഷനു വടക്ക് ടോറസ് ലോറി മരത്തിലിടിച്ചതിനെത്തുടർന്ന്‌ വൻമരം റോഡിൽ വീണ് ഗതാഗതം രണ്ടു മണിക്കൂർ തടസപ്പെട്ടു. ഇന്നലെ വെളുപ്പിന് അഞ്ചിനാണ് സംഭവം. മരം ഇടിച്ചിട്ട വാഹനം വന്ന വഴിക്ക് തിരിച്ചു പോയതായി സമീപവാസികൾ പറഞ്ഞു. അടൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘം മരംമുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.