ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് ഗ്രാമസഭയെ മറികടന്ന് സിപിഎം അനുഭാവികളെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നതിനെതിരെ കോൺഗ്രസ് താമരക്കുളം മണ്ഡലം കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. അനർഹർ ഗുണഭോക്തൃ ലിസ്റ്റിൽ കയറികൂടിയതും അർഹർ പുറത്തായതും സെക്രട്ടറിയെ ബോദ്ധ്യപ്പെടുത്തി.പി.ബി. ഹരികുമാർ, പി. രഘു, കെ എൻ അശോക് കുമാർ, മുഹമ്മദ് ഹനീഫ വിജയൻപിള്ള, എൻ. ശിവൻപിള്ള, എം ഇ ജോർജ്, ഗോപാലകൃഷ്ണപിള്ള. അംജദ്ഖാൻ, സുനിത എന്നിവർ നേതൃത്വം നൽകി.