അമ്പലപ്പുഴ: നിപ്പ ഭീതിയത്തുടർന്ന് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. വൈസ് പ്രിൻസിപ്പൽ, മെഡിസിൻ, പീഡിയാട്രിക്, ചെസ്റ്റ്, മൈക്രോബയോളജി എന്നീ വിഭാഗങ്ങളിലെ മേധാവികൾ പങ്കെടുത്തു.
പൂർണ സജ്ജീകരണത്തോടെ ഐസൊലേഷൻ വാർഡ് ,ഐ.സി.യു എന്നിവ സ്ഥാപിക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും തീരുമാനമെടുത്തു. .ജന്തുക്കളുമായി ഇടപെഴകുന്ന ആളുകൾക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. ആശുപത്രിയിലെ സന്ദർശനം കർശനമായി നിയന്ത്രിക്കും. എല്ലാ ദിവസവും അവലോകന യോഗങ്ങൾ കൂടും.പ്രിൻസിപ്പൽ ഡോ. പുഷ്‌പലത, ഡോ.സൈറു ഫിലിപ്പ്, ഡോ.ആർ.വി.രാംലാൽ, ഡോ.അബ്ദുൾ സലാം, ഡോ.ഉണ്ണിക്കൃഷ്ണകർത്ത, ഡോ. ഷാനവാസ്, ഡോ. ഷാജഹാൻ, ഡോ.ശോഭന, ഡോ.ശ്രീലത, അംബിക ദാസ് ,പി.ശോശാമ്മ എന്നിവർ പങ്കെടുത്തു