ambalapuzha-news

അമ്പലപ്പുഴ : തകഴി ലെവൽക്രോസിൽ റെയിൽവേ ഗേറ്റ് തകരാറിലായതിനെത്തുടർന്ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി.

ഇന്നലെ വൈകിട്ട് 5 ഓടെ ആപ്പ - ജാംനഗർ എക്സ്പ്രസ് കടന്നു പോകാനായി അടച്ച ഗേറ്റ് തുറക്കാൻ കഴിഞ്ഞില്ല. ആലപ്പുഴയിൽ നിന്ന് റെയിൽവേയുടെ സാങ്കേതിക വിദഗ്ദ്ധരെത്തി 5.45 ഓടെ ഗേറ്റ് തുറന്നെങ്കിലും സിഗ്നൽ സംവിധാനത്തിന്റെ തകരാർ പരിഹരിക്കാൻ ഒരു മണിക്കൂർ കൂടി വേണ്ടിവന്നു. റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഈ ഭാഗത്ത് മെറ്റൽ കട്ടിംഗ് നടത്തിയിരുന്നു. ഇതിനിടെ സിഗ്നൽ കേബിളിനും റെയിൽവെ ഗേറ്റിന്റെ കേബിളിനും തകരാർ സംഭവിച്ചതിനാലാണ് റെയിൽവേ ഗേറ്റ് തുറക്കാനാവാതെ വന്നതെന്ന് റെയിൽവെ അധികൃതർ പറഞ്ഞു.