ചേർത്തല:തയ്യിൽ ശക്തിപുരം ക്ഷേത്ര വിശ്വാസ സമിതിയുടെ ഒന്നാമത് വാർഷികവും മെഡിക്കൽ ക്യാമ്പും മെരി റ്റ് അവാർഡ് വിതരണവും നടന്നു.കെ.വി.എം ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് എസ്.എൻ.ഡി.പി യോഗം 535-ാം നമ്പർ ശാഖ സെക്രട്ടറി വി.കെ.പുരുഷൻ ഉദ്ഘാടനം ചെയ്തു.
സജി മാവേലിക്കര മോട്ടിവേഷൻ ക്ലാസ് നയിച്ചു.ലീഗൽ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളും സൗജന്യ നിയമസേവനങ്ങളും എന്ന വിഷയത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിട്ടി കോ-ഓർഡിനേറ്റർ ബാബു ആന്റണി അരേശേരിൽ ക്ലാസ് നയിച്ചു. ചികിത്സാ സഹായവും മെരിറ്റ് അവാർഡും ഡോ.ഇന്ദിര കൈമൾ വിതരണം ചെയ്തു. വിശ്വാസ സമിതി പ്രസിഡന്റ് സൈനുമോൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വിനേഷ്,ഖജാൻജി കെ.കെ.പത്മസേനൻ,ജയൻ പൊക്കത്ത് എന്നിവർ സംസാരിച്ചു.രക്ഷാധികാരി എസ്.രാജേഷ് സ്വാഗതവും മധു തത്തനാട്ട് നന്ദിയും പറഞ്ഞു.