മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 73ാം നമ്പർ കാരയ്ക്കാട് ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ശാഖാ നവതി സ്മാരക പ്രാർത്ഥനാ ഹാളിൽ നടന്നു. ഭാരവാഹികളായി എൻ.ഗോപിനാഥനുണ്ണി (പ്രസിഡന്റ്), കെ.എൻ.വാമദേവൻ (വൈസ് പ്രസിഡന്റ്), റ്റി.എൻ.സുധാകരൻ (സെക്രട്ടറി), പി.എസ്.ഗംഗാധരൻ, വി.കെ.വിനോദ്, മോഹനൻ, കെ.ഒ.സുഗതൻ, കെ.വി.മോഹൻദാസ്, മിഥിൽ, സ്മിത (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), വി.ജയപ്രകാശ്, കെ.സദാനന്ദൻ, പി.എൻ.രഘുനാഥൻ (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ), പി.സുജിത്ത് ബാബു (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.
പെരിങ്ങിലിപ്പുറം 151ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം ശാഖാ ഓഡിറ്റോറിയത്തിൽ നടന്നു. എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് വിദ്യാഭ്യാസ പാരിതോഷികവും പഠനോപകരണ വിതരണവും നടത്തി. ശാഖാ പ്രസിഡന്റ് എം.വി.രഘുനാഥൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ടി.ടി.വിശ്വനാഥൻ നന്ദിയും പറഞ്ഞു. യോഗങ്ങളിൽ യൂണിയൻ ചെയർമാൻ ബി.സുരേഷ് ബാബു അദ്ധ്യക്ഷനായി. യൂണിയൻ കൺവീനർ എ.എസ്.ബൈജു മുഖ്യപ്രഭാഷണം നടത്തി.