photo

ചേർത്തല : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഹിന്ദു ഐക്യവേദി പള്ളിപ്പുറം ആചാര്യത്രയ സ്ഥാനീയസമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പുന്നച്ചുവട് ഗുരുപുരം ബസ് സ്​റ്റോപ്പിന് സമീപം ചേർന്ന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.സുശികുമാർ ഉദ്ഘാടനം ചെയ്തു. കെ.സോമൻ അദ്ധ്യക്ഷനായി.വിശ്വഗാജി മഠാധിപതി സ്വാമി അസ്പർശാനന്ദ അനുഗ്രഹ പ്രഭാഷണവും സിനിമാതാരം ഊർമ്മിള ഉണ്ണി മുഖ്യപ്രഭാഷണവും നടത്തി.ആർ.എസ്.എസ് ജില്ലാ സഹകാര്യവാഹ് കെ.ആർ.സുബ്രഹ്മണ്യൻ,ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം അഡ്വ.വി.എസ്.രാജൻ,വി. സുനിൽകുമാർ,വി.എം.രമേശൻ,എം.വി.രാമചന്ദ്രൻ,പി.കെ.കേശവബാബു,ആർ.വിജയകുമാർ,കെ.ഗോപി,കെ.എസ്. പ്രതാപൻ,വി.എൻ.ജയാനന്ദബാബു,സി.സി.രാജേന്ദ്രൻ,കെ.കെ. തങ്കച്ചൻ,വി.ജി. ഉണ്ണിക്കൃഷ്ണൻനായർ എന്നിവർ സംസാരിച്ചു.