accident

മാരാരിക്കുളം:നിറുത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു.കലവൂർ വടക്കേവെളി ബിജിയുടെ മകൻ കാർത്തിക് (24) ആണ് മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കാർത്തിക് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ ദേശീയ പാതയിൽ കലവൂർ ബസ് സ്റ്റാൻഡിന് സമീപം ഞായറാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ കാർത്തിക്കിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയോടെ മരിച്ചു.മാതാവ്:ബിന്ദു.സഹോദരൻ:ശ്രീറാം.