കുട്ടനാട് : വെളിയനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ ചെന്നയ്ക്കാട് വീട്ടിൽ വി .രാജീവന്റെ വീട് ഇന്നലെ വൈകിട്ട് മൂന്നരയോടെ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തടിയിൽ നിർമ്മിച്ച അറയും പുരയുമുള്ള വീടിന്റെ മേൽക്കൂര ഉൾപ്പെടെ കത്തിനശിച്ചു. വീട്ടിൽ സുക്ഷിച്ചിരുന്ന പണം, ഫർണിച്ചറുകൾ,. ഇലക്ടിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയും അഗ്നിക്കിരയായി. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റ് ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടത്തതിന് കാരണമെന്ന് കരുതുന്നു