ഹരിപ്പാട്: ജനശ്രീ സുസ്ഥിര വികസന മിഷൻ മുതുകുളം മണ്ഡലം സഭയിൽപ്പെട്ട 307ാം നമ്പർ സംഘത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ജനശ്രീ കേന്ദ്ര കമ്മിറ്റി അംഗം കായലിൽ രാജപ്പൻ ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ കെ.പി.മുരളീധരൻപിള്ള അദ്ധ്യക്ഷനായി. മുതുകുളം മണ്ഡലം ചെയർമാൻ വി.ബാബുക്കുട്ടൻ, സെക്രട്ടറി കെ.പ്രസന്നകുമാരി, ടി.അനിത, ടി.രമ, ബാലചന്ദ്രൻ, ഹരിദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.പി.മുരളീധരൻ പിള്ള (ചെയർമാൻ), ടി.അനിത (സെക്രട്ടറി), ടി.രമ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.