ചേർത്തല :താലപ്പൊലിയുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ വിദ്യാർത്ഥികളെ അക്ഷരലോകത്തേക്ക് ക്ഷണിച്ച് സ്കൂളുകൾ. സമ്മാനപ്പൊതികളും മധുര പലഹാരങ്ങളും ബലൂണുകളും കൈനിറയെ നൽകിയാണ് പ്രവേശനോത്സവ ദിനത്തിൽ കുട്ടികളെ വരവേറ്റത്.
ചേർത്തല ഉപജില്ലാതല പ്രവേശനോത്സവം വയലാർ വി.ആർ.വി.എം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നിയുക്ത എം.പി എ.എം.ആരിഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം സന്ധ്യാബെന്നി അദ്ധ്യക്ഷയായി.
വിദ്യാഭ്യസ അവാർഡുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ബാബു,വൈസ് പ്രസിഡന്റ് ഗീതാവിശ്വംഭരൻ,ചേർത്തല സി.ഐ പി.ശ്രീകുമാർ എന്നിവർ വിതരണം ചെയ്തു.പ്രിൻസിപ്പൽ ജി.മധുമോഹൻ,യു.ജി.ഉണ്ണി,പി.ശിവാനന്ദൻ,സി.ആർ.ബാഹുലേയൻ,എ.ഇ.ഒ പി.കെ.ശൈലജ,ബി.പി.ഒ എം.എൻ.ഹരികുമാർ,കെ.എ.നെജി എന്നിവർ പങ്കെടുത്തു.
ചേർത്തല ഗവ. ടൗൺ എൽ.പി സ്‌കൂളിലെ പ്രവേശനോത്സവവും എ.എം.ആരിഫ് നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.നവീകരിച്ച പ്രീപ്രൈമറി ക്ലാസിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ഭാസി നിർവഹിച്ചു.കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്കൂളിലെ പ്രവേശനോത്സവം എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻപൊഴിക്കൽ,ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്,പി.ടി.എ രക്ഷാധികാരി ഉന്നതദാസ്,എച്ച്.എം.എസ്.സുജീഷ എന്നിവർ സംസാരിച്ചു.
ചേർത്തല എസ്.എൻ.എം ജി.ബി.എച്ച്.എസ്.എസിൽ മുനിസിപ്പൽ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി.ഡി.ശങ്കർ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയർമാൻ ബി.ഭാസി മുഖ്യപ്രഭാഷണം നടത്തി. പിടി.എ പ്രസിഡന്റ് ടി.എസ്.അജയകുമാർ അദ്ധ്യക്ഷനായി.പ്രിൻസിപ്പൽ എൽ.അംബികാദേവി,ജമുനാദേവി,ഡി.ജ്യോതിസ്,സൂര്യകുമാരി,സ്മിത,രഞ്ജിത് എന്നിവർ സംസാരിച്ചു.
തണ്ണീർമുക്കം വാരണം പഞ്ചായത്ത് എൽ.പി.സ്കൂളിലെ പ്രവേശനോത്സവം ഡോ.ഡി.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.ചേർത്തല റോട്ടറി വൈസ് ഗവർണർ ബഷീർ വിദ്യാഭ്യാസ സന്ദേശം നൽകി.പി.എസ്.അൻസാർ അദ്ധ്യക്ഷനായി.സുധർമ്മ സന്തോഷ്,കെ.ആർ.സുരേഷ്,എൻ.വി.ഷാജി,ഡി.ബാബു,അജയഘോഷ്,സ്‌നേഹലാൽ എന്നിവർ പങ്കെടുത്തു.
തൈക്കാട്ടുശേരി എസ്.എം.എസ്.ജെ ഹൈസ്‌കൂളിൽ സ്‌കൂൾ മാനേജർ ഫാ.ജോസഫ് പാറപ്പുറം അദ്ധ്യക്ഷനായി വാർഡ് മെമ്പർ കെ.വി മാമച്ചൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
മനക്കോടം പാട്ടം എൽ.എഫ്.എം എൽ.പി സ്‌കൂളിൽ തുറവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിൻ ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എൻ.രാജേഷ് അദ്ധ്യക്ഷനായി.
കായിപ്പുറം ആസാദ്‌മെമ്മോറിയൽ എൽ.പി സ്‌കൂളിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.പി അജിത്കുമാർ അദ്ധ്യക്ഷനായി. എച്ച്.എം പി.എസ്.ജ്യോതികല,വി.എം.സുഗാന്ധി,മായാമജു,ഷിജു എന്നിവർ സംസാരിച്ചു.
ചാലിൽ പ്രതീക്ഷാ ഭവൻ സ്‌കൂളിലെ പ്രവേശനോത്സവം ഫാ.സെബാസ്റ്റ്യൻ പുരയിടം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ സെബി മേരി അദ്ധ്യക്ഷയായി. കടക്കരപ്പള്ളി ഗവ.എൽ.പി.സ്കൂളിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർപേഴ്‌സൺ ഗീതമ്മ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ജെ.ജഗദീഷ്,സുരേഷ്,പത്മകുമാരി,ബിജി എന്നിവർ സംസാരിച്ചു