ef

ഹരിപ്പാട്: ഒന്നിച്ച് ജനിച്ച്, ഒന്നിച്ച് കളിച്ചുവളർന്ന മൂവർസംഘം അക്ഷരലോകത്തേക്കും ഒരുമിച്ചെത്തി. ചിങ്ങോലി കൃഷ്ണാലയത്തിൽ കൃഷ്ണ പ്രസാദിന്റേയും ജീജയുടേയും മക്കളായ കൃഷ്ണവേണി, കൃഷ്‌ണേന്ദു, കൃഷ്ണപ്രിയ എന്നിവരാണ് ഇന്നലെ കാർത്തികപ്പള്ളി ഗവ.യു.പി സ്കൂളിൽ ഒന്നാം ക്ളാസിൽ പ്രവേശനത്തിനെത്തിയത്.

ഒരേ നിറത്തിലുള്ള വസ്ത്രങ്ങളും ബാഗുമണിഞ്ഞായിരുന്നു ഇവരുടെ വരവ്. ഇവരുടെ സഹോദരനായ കൃഷ്ണജിത്ത് നാലാം ക്ളാസ് വിദ്യാർത്ഥിയാണ്.