ഹരിപ്പാട് : നവാഗതരെ വരവേൽക്കുന്നതിനായി സംഘടിപ്പിച്ച പ്രവേശനോത്സവം ഗംഭീരമാക്കി വിദ്യാലയങ്ങൾ. ഓരോ വിദ്യാലയത്തിലും പുതുതായി എത്തിയ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി. ചെണ്ടമേളം, താലപ്പൊലി, അക്ഷരദീപം തെളിയിക്കൽ എന്നിവയോടെയാണ് സ്‌കൂളുകൾ നവാഗതരെ സ്വീകരിച്ചത്. തൊപ്പികൾ, വർണബലൂണുകൾ, വൃക്ഷത്തൈകൾ, സമ്മാന പൊതികൾ തുടങ്ങിയവ നവാഗതർക്ക് നൽകി. ഹരിപ്പാട് ഉപജില്ലാതല പ്രവേശനോത്സവം വീയപുരം ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നു. ജില്ലാപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി.ഷാജി സ്വാഗതം പറഞ്ഞു. സമഗ്രശിക്ഷാ ഹരിപ്പാട് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സുധീർഖാൻ റാവുത്തർ വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം വായിച്ചു. ജി.എസ് ദിലീപ് കുമാർ, ജോബിൾ പെരുമാൾ, ഷീജ സുരേന്ദ്രൻ, രാധാമണി, സി.പ്രസാദ്, ഉഷാകുമാരി, ഷൈനി.വി, പി.എലിസബത്ത്, മിനിമോൾ തുടങ്ങിയവർ സംസാരിച്ചു. വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസാദ് കുമാർ അദ്ധ്യക്ഷനായി.