kochu

ആലപ്പുഴ: ഭിന്നശേഷിക്കാരിയായ പുന്നപ്ര തെക്ക് പാല്യത്തയ്യിൽ കൊച്ചുറാണിക്ക് ആലപ്പി ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിലെ (എ.ഡി.ആർ.എഫ്) ഒരു കൂട്ടം ചെറുപ്പക്കാർ ശൗചാലയം നിർമ്മിച്ച് നൽകി.

60,000 രൂപ ചെലവ് വന്ന ശുചിമുറി വീൽചെയറിൽ എത്താൻ കഴിയും വിധം റാമ്പോടു കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. ഡിവൈ.എസ്.പി പി.വി.ബേബി ഉദ്ഘാടനം നിർവഹിച്ചു. എ.ഡി.ആർ.എഫ് രക്ഷാധികാരി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോ-ഓർഡിനേറ്റർ പ്രേം സായി ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. കോ-ഓർഡിനേറ്റർമാർ ഷിബു ഡേവിഡ്, ശ്രീജോൺ ഫ്രാൻ, അനി ഹനീഫ്, വീൽചെയർ അസോസിയേഷൻ ഭാരവാഹി സുജിത്ത്, രാജലക്ഷ്മി, കുഞ്ഞുമോൻ, ക്ലീറ്റസ് എന്നിവർ സംസാരിച്ചു.