പൂച്ചാക്കൽ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) ചേർത്തല മേഖല കമ്മിറ്റിയുടെയും പൂച്ചാക്കൽ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ഫോട്ടോ പ്രദർശനം ജില്ലാ പഞ്ചായത്തംഗം പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു.
എഴുപതോളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയത്. രാവിലെ ഒൻപതു മുതൽ ആറ് വരെ നടന്ന ചിത്രപ്രദർശനത്തിന്റെ സമാപന സമ്മേളനം പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൂടയ്ക്കൽ ഉദ്ഘാടനം ചെയ്തു. പൂച്ചാക്കൽ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് നടേശൻ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതിദിന സന്ദേശം റിട്ട.വനം വകുപ്പ് റേഞ്ച് ഓഫീസർ പി.വി.നടേശനും വൃക്ഷത്തൈ വിതരണം എ.കെ.പി.എ ജില്ലാ സെക്രട്ടറി ആർ.ഉദയനും നിർവഹിച്ചു. മേഖല പ്രസിഡന്റ് ജോയ് സേവ്യർ, സെക്രട്ടറി ബൈജു ശലഭം, ജില്ലാ പി.ആർ.ഒ ബിജോയി എന്നിവർ സംസാരിച്ചു.സാബു ജോസഫ് സ്വാഗതവും സുജിത്ത് പി.പി നന്ദിയും പറഞ്ഞു.