അമ്പലപ്പുഴ: ദേശീയപാതയിൽ പുന്നപ്ര ജംഗ്ഷന് വടക്കുഭാഗത്തായി വിരിച്ച ടൈലുകൾ തലവേദനയാവുന്നു. ചെറിയ മഴയിൽ പോലും പ്രദേശമാകെ വെള്ളക്കെട്ടിലാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
ബസ് സ്റ്റോപ്പും കാത്തിരിപ്പു കേന്ദ്രവും നിരവധി വ്യാപാര സ്ഥാപനങ്ങളുമുള്ള ഇവിടെ വെള്ളക്കെട്ട് വലിയ ദുരിതമാണുണ്ടാക്കുന്നത്. കാൽനടയാത്രക്കാരും ബസ് കയറാനെത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരും തെന്നി വീഴുന്നത് നിത്യസംഭവമായി. വെള്ളം ഒഴുകാൻ കാന പണിയണമെന്ന് ടൈൽ പാകുന്നതിന് മുൻപ് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ ഗൗനിച്ചില്ലെന്ന് പരാതിയുണ്ട്.