water

കായംകുളം: പമ്പ് ഹൗസിലെ മോട്ടോർ തകരാറിലായിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിനെത്തുടർന്ന് കൃഷ്ണപുരം ദേശത്തിനകത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി.

കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന കായംകുളം നഗരസഭ പ്രദേശത്തും താമരക്കുളം,നൂറനാട് പ്രദേശങ്ങളിലും ടാങ്കർ ലോറികളിൽ ജലം സംഭരിച്ചു കൊണ്ട് പോകുന്നത് ഈ പമ്പ് ഹൗസിൽ നിന്നാണ്.മോട്ടോറിന്റെ അറ്റകുറ്റപ്പണി നടത്തി കുടിവെള്ള ക്ഷമം ഉടൻ പരിഹരിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.