ചേർത്തല:സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കശുമാവിൻതൈകൾ നടുന്നതിന്റെ താലൂക്ക് തല ഉദ്ഘാടനം ചേർത്തല അസി.രജിസ്ട്രാർ കെ.ദീപു നിർവഹിച്ചു. കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തകൻ രവി പാലത്തിങ്കലിന്റെ വീട്ടുവളപ്പിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമൻ,സുനിൽ വർഗീസ്,ഡി.പവിത്രൻ,ബോബി പുരുഷോത്തമൻ.ജി.ഉദയപ്പൻ,ഗീതാ കാർത്തികേയൻ ഭരണ സമിതിയംഗങ്ങളായ കെ.ഷൺമുഖൻ,വി.പ്രസന്നൻ, ജി.മുരളി,ടി.ആർ ജഗദീശൻ,ടി.രാജീവ്,വിജയമുരളികൃഷ്ണൻ എന്നിവർ സംസാരിച്ചു.രവി പാലത്തിങ്കൽ പരിസ്ഥിതി ദിന സന്ദേശം നൽകി.കെ.കൈലാസൻ സ്വാഗതവും സെക്രട്ടറി പി.ഗീതനന്ദിയും പറഞ്ഞു. അത്യുത്പാദനശേഷിയുള്ള കശുമാവിൻ തൈകളാണ് വിതരണം ചെയ്തത്.ആദ്യം കായ്ഫലമുണ്ടാക്കുന്ന കുടുംബത്തിന് പി.സി.വർഗീസ് ഫൗണ്ടേഷൻ സമ്മാനം നൽകും.